2010, ജൂലൈ 6, ചൊവ്വാഴ്ച

ഉടയുന്ന ചിത്രങ്ങള്‍

ഏറെ ആര്‍ദ്രമെന്ന് തോന്നിയ്ക്കുന്ന,
ചില പറച്ചിലുകള്‍ക്കൊടുവില്‍,
ഒരു വാക്കു തട്ടി,
പഴയൊരു ചിത്രം കണ്ണില്‍ നിന്നൂര്‍ന്ന്,
നെഞ്ചില്‍ വീണ് ചിതറിയുടയുന്നു.....

പിന്നെ പഴമണമുള്ളൊരു കാറ്റില്‍
വീണ്ടുമെത്തുന്നു
ചില ദിശതെറ്റിയ വാക്കുകള്‍
കല്ലുകളുടെ വേഗത്തില്‍
പഴയ ചിത്രങ്ങളില്‍ച്ചെന്ന് തറഞ്ഞ്
ചിതറിച്ചുടയ്ക്കുന്നു

പറയുന്നുണ്ട്, ചില വാക്കുകള്‍
ചില്ലിട്ടുവച്ചേയ്ക്കരുതെന്ന്,
കണ്ണിലും മനസ്സിലും,
വെറുതെ മാറാല തൂങ്ങുന്ന,
ഭിത്തിയില്‍പ്പോലും.....

വീണ്ടും വീണ്ടും പറയുന്നുണ്ട്,
വീണ്ടുമിങ്ങനെ പഴമണമേറ്റി,
കാറ്റടിയ്ക്കുമെന്ന്.....
ദിക്കറിയാതെയാവും കാറ്റെത്തുക
ദിശയറിയാതെ വാക്കുകളുമെന്ന്....

എന്നുമിങ്ങനെ, ഇതാ....
അലിഞ്ഞുതീര്‍ന്നേയ്ക്കുമെന്ന്,
തോന്നിയ്ക്കുന്ന ചില ആദ്രതകള്‍
അവയ്ക്കിടയിലാണ്
മുരള്‍ച്ചയുമായി വാക്കുകളെ
വേര്‍പെടുത്തിയെടുത്ത്
വീണ്ടും വീണ്ടും
കാറ്റുവന്നെത്തുന്നത്.................

5 അഭിപ്രായങ്ങൾ:

 1. പഴയൊരു ചിത്രം കണ്ണില്‍ നിന്നൂര്‍ന്ന്,
  നെഞ്ചില്‍ വീണ് ചിതറിയുടന്നു.....

  മറുപടിഇല്ലാതാക്കൂ
 2. വീണ്ടും വീണ്ടും........
  പഴമണമേറ്റി ദിശയറിയാതെ
  കാറ്റുവന്നെത്തുന്നത്,
  വാക്കുവന്നെത്തുന്നത്....:)

  മറുപടിഇല്ലാതാക്കൂ
 3. പറയുന്നുണ്ട്, ചില വാക്കുകള്‍
  ചില്ലിട്ടുവച്ചേയ്ക്കരുതെന്ന്,
  കണ്ണിലും മനസ്സിലും,
  വെറുതെ മാറാല തൂങ്ങുന്ന,
  ഭിത്തിയില്‍പ്പോലും.....

  മറുപടിഇല്ലാതാക്കൂ
 4. തിരശ്ശീലച്ചുരുളിലൂടെ ഒഴുകിയിറങ്ങിയ കാറ്റ്
  തിരിവെളിച്ചത്തില്‍ തിളങ്ങിയ നനവില്‍
  മനസ്സുടക്കിയ നിമിഷം ,
  ആര്‍ദ്രതയില്‍ കണ്ണീര്‍ചീളില്‍ കൊളുത്തിയ ഹൃദയവും
  മാറ്റത്തെ പ്രണയിച്ച കൈകളും ഖഡ്ഗവും
  ഒരു നിമിഷത്തെ ചപലതയില്‍ നിന്നും
  ഹൃദയത്തെ അടര്‍ത്തിയെടുത്തു
  ഒരു നിമിഷാര്‍ധ നേരം കൊണ്ട്
  ചക്രവാളത്തിന്റെ അതിരുകളിലേക്ക്

  മുറിവേറ്റ ഹൃദയത്തില്‍ ‍ നിന്നുറവ
  ചക്രവാളത്തില്‍ പടര്‍ന്നു പടര്‍ന്നു ....
  ചിതറിയ കണ്ണുനീര്‍ തുള്ളിയില്‍ പകര്‍ന്നു ..
  പുതിയ സ്വപ്നത്തിന്‍ നിറക്കൂട്ടായ്

  മറുപടിഇല്ലാതാക്കൂ
 5. പറയുന്നുണ്ട്, ചില വാക്കുകള്‍
  ചില്ലിട്ടുവച്ചേയ്ക്കരുതെന്ന്,
  കണ്ണിലും മനസ്സിലും,
  വെറുതെ മാറാല തൂങ്ങുന്ന,
  ഭിത്തിയില്‍പ്പോലും.....

  മറുപടിഇല്ലാതാക്കൂ