2010, ജൂലൈ 28, ബുധനാഴ്‌ച

മരണം; അല്ല പ്രണയം

കറുത്തപക്ഷത്തില്‍,
ഉലഞ്ഞാടുന്ന,
മരത്തലപ്പുകള്‍ക്കിടയിലൂടെ,
നിന്നെ കാണുകയാണ്.
കുനിഞ്ഞിരുന്ന വിതുന്പുന്ന,
ഒരു നിഴല്‍പോലെ.....

പേരിഷ്ടമില്ലെന്ന നിന്റെ പിറുപിറുക്കല്‍,
കേള്‍ക്കുന്നുണ്ട്, ഇടയ്ക്കുയരുന്ന
നെടുവീര്‍പ്പിനുള്ളില്‍ ഉറഞ്ഞുകൂടുന്ന,
അമര്‍ഷധ്വനികളും....

പേരെന്തുമാവട്ടെ,
എത്രപേര്‍ നിന്നെ
പ്രണയിച്ച് അടുത്തുകൂടുന്നു,
ഒരുവട്ടം വന്നപ്പോള്‍
ഞാനോര്‍ക്കുന്നു,

പച്ച ജാലകവിരിയുള്ള മുറിയ്ക്കുള്ളില്‍
കടന്നുവന്ന് മോഹിപ്പിച്ച്
കൂടെവിളിച്ച്, പിന്നെ
നരച്ചൊരു വരാന്തയില്‍വച്ച് ,
പാതിവഴിയില്‍ കൈവിടുവിച്ച്,
കളഞ്ഞിട്ടു പോയത്......

‍ഞാനിനിയും വരുകയാണ്,
വീണ്ടും നീ ജാലകം തുറന്ന്,
നല്ലനേരംനോക്കി കൈപിടിച്ചേറ്റി...
കൂടെ ഇടതുഭാഗത്തായി,
ഇരുത്തുമെന്നോര്‍ത്ത്......

എന്തിനീ കണ്ണുനീര്‍?
മറന്നേയ്ക്കുക, മരണമെന്ന,
ആരോ തന്നൊരാ പേര്,
പ്രണയമെന്ന് ഞാനത് തിരുത്തുട്ടെ......
കറുത്തപക്ഷത്തില്‍
ചുവപ്പു കടുത്ത് കറുത്തുപോയ,
എന്റെ പ്രണയം........

14 അഭിപ്രായങ്ങൾ:

 1. കറുത്തപക്ഷത്തില്‍
  ചുവപ്പു കടുത്ത് കറുത്തുപോയ,
  എന്റെ പ്രണയം........

  മറുപടിഇല്ലാതാക്കൂ
 2. സിജിക്ക് മരണത്തോട് പ്രണയമാണെന്നു തോന്നുന്നു. ഒരു ശോകഛായ പല കവിതകളിലുമുണ്ട്
  :-)

  മറുപടിഇല്ലാതാക്കൂ
 3. മറന്നേയ്ക്കുക, മരണമെന്ന,
  ആരോ തന്നൊരാ പേര്,
  പ്രണയമെന്ന് ഞാനത് തിരുത്തുട്ടെ......
  കറുത്തപക്ഷത്തില്‍
  ചുവപ്പു കടുത്ത് കറുത്തുപോയ,
  എന്റെ പ്രണയം.....

  ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 4. നീലജാലകവിരിയിലേക്കു നോക്കി
  പ്രണയം ശാന്തിതീരമണയുമ്പോള്‍
  മരത്തെതോല്പിച്ച പ്രണയചരിത്രം
  താജ് മഹല്‍ നിലാവിലെഴുതുമ്പോള്‍......

  മറുപടിഇല്ലാതാക്കൂ
 5. കറുത്തപക്ഷത്തില്‍
  ചുവപ്പു കടുത്ത് കറുത്തുപോയ,
  എന്റെ പ്രണയം........

  കൊള്ളാം..!

  മറുപടിഇല്ലാതാക്കൂ
 6. എന്തിനീ കണ്ണുനീര്‍?
  മറന്നേയ്ക്കുക, മരണമെന്ന,
  ആരോ തന്നൊരാ പേര്,
  നന്നായിരിക്കുന്നു... ആശം സകൾ

  മറുപടിഇല്ലാതാക്കൂ
 7. കവിത കൊള്ളാം, പേടിപ്പിക്കുന്നു.
  ‘വരിക ഘനശൈത്യമേ, വരികന്ധകാരമേ,
  വരിക മരണത്തിന്റെ മൂഢാനുരാഗമേ!‘ (അയ്യപ്പപ്പണിക്കർ)

  മറുപടിഇല്ലാതാക്കൂ
 8. palatharam pralukal.
  pratheekappakarchakal.
  pranayabharith maranajaalakangal.
  neduveerppinidayil vaakkolippikkunnuvo?

  മറുപടിഇല്ലാതാക്കൂ
 9. അജ്ഞാതന്‍2010, ജൂലൈ 29 7:03 PM

  da...enikonnum manasillayilla....

  മറുപടിഇല്ലാതാക്കൂ
 10. ഓ പ്രണയമേ നിന്‍ നിറം കറുപ്പോ

  മറുപടിഇല്ലാതാക്കൂ
 11. ippolaanu vaayikkaan pattiyathu..
  kollam kollam ..
  maranathodinnum pranayamaano..

  മറുപടിഇല്ലാതാക്കൂ
 12. ഗംഭീരമായി. മരണത്തെ ഞാനും പ്രണയിക്കുന്നു. ഒരേ ഒരു സത്യം അത് മാത്രമാണല്ലോ...

  മറുപടിഇല്ലാതാക്കൂ