2010, ജനുവരി 3, ഞായറാഴ്‌ച

തോല്‍വി...


പലപ്പോഴും ക്ഷണിയ്ക്കപ്പെടാത്ത
ഒരതിഥിയുടെ പരിവേഷമാണ് നിനക്ക്
വിഷയങ്ങള്‍ക്കുള്ള എന്റെ തിരച്ചില്‍
തിരിഞ്ഞു മറിഞ്ഞും
പലപ്പോഴും നിന്നില്‍ത്തന്നെ
എത്തിനില്‍ക്കുന്നു

നേര്‍ത്ത തണുപ്പു പരക്കുന്ന
സായാഹ്നങ്ങളില്‍
നീയിങ്ങനെ വിളിയ്ക്കപ്പെടാത്തവനായി വന്ന്
ഉരുകിയൊലിക്കാത്ത മഞ്ഞുപോലെ
ഉറഞ്ഞുനില്‍ക്കുന്നു

പറഞ്ഞു പറഞ്ഞ്.....
വീണ്ടും പറഞ്ഞ് ഞാന്‍
പുറകോട്ട് നടക്കുന്പോള്‍
അവന്‍ അസ്വസ്ഥനായി
നീണ്ടു നിവരുന്നു

ചുവന്ന രാശി പടരുന്ന കണ്ണുകളില്‍
ഉത്കണ്ഠ പരക്കുന്നു
പിന്നെ എന്റെ വാക്കുകളുടെ
തീവ്രതയില്‍
ഒരു ചോദ്യചിഹ്നം കൊളുത്തി
ചിലപ്പോള്‍ ഒരു അര്‍ധവിരാമത്തിലേയ്ക്ക്
വലിച്ചുകൊണ്ടെത്തിച്ച്
അസ്വസ്ഥതയുടെ കന്പളം പിഞ്ഞിക്കളയുന്നു

വെയിലു താണ് മഞ്ഞ് പരക്കുന്പോള്‍
മുന്നോട്ട് നടക്കുന്ന അവന്റെ
കൈകളില്‍ അമര്‍ത്തിപ്പിടിച്ച്
ഞാന്‍ വീണ്ടും പിന്‍നടത്തത്തിനൊരുങ്ങുന്നു

ഇടയ്ക്കൊരോര്‍മ്മയില്‍
കണ്ണുകൊണ്ടൊന്ന് മാപ്പപേക്ഷിച്ച്
തലകുനിക്കുന്പോള്‍
പറഞ്ഞുകൊള്ളുക
ഞാന്‍ കേട്ടുകൊണ്ടിരിക്കാമെന്ന്
വിതുന്പിപ്പറഞ്ഞ്
കണ്ണുകളിലേയ്ക്കൊരു നിസ്സഹായതയെ
പകര്‍ന്നുതന്ന്
സ്വതന്ത്രമായി പറക്കാന്‍ വിട്ട്
തോല്‍ക്കുകയാണ്
തോല്‍വി സമ്മതിക്കുകയാണ്.........
എന്റെ തോല്‍വിയെ അതിലോലമായി
അവന്‍ ഏറ്റുവാങ്ങുകയാണ്
തീര്‍ത്തും നിശബ്ദനായി.....
തീര്‍ത്തും.......

11 അഭിപ്രായങ്ങൾ:

 1. എന്റെ തോല്‍വിയെ അതിലോലമായി
  അവന്‍ ഏറ്റുവാങ്ങുകയാണ്
  തീര്‍ത്തും നിശബ്ദനായി.....
  തീര്‍ത്തും.......

  മറുപടിഇല്ലാതാക്കൂ
 2. ഒട്ടും പ്രാക്ടിക്കലല്ലാത്ത ഒരു മനുഷ്യജീവി!!!..
  അതെന്താണെന്ന് എത്ര ആലോചിച്ചാലും മനസ്സിലാകില്ല .... ഒരിക്കല്‍ ചുള്ളിക്കാട് പറഞ്ഞ പോലെ ഞാന്‍ ജീവിച്ചിരിക്കേണ്ടത് എന്റെ മാത്രം ആവശ്യമാണെന്നു തിരിച്ചരിയാഞ്ഞിട്ടല്ല.. എന്നിട്ടും അവ്യക്തമായ എന്തോ ഒന്ന് .. മനസ്സിന്റെ അടിത്തട്ടില്‍ ഇങ്ങനെ .. ഉറങ്ങാന്‍ കഴിയാതെ .. കുത്തി നോവിച്ചുകൊണ്ട് ..

  മറുപടിഇല്ലാതാക്കൂ
 3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 4. തോല്‍വി ഏറ്റു വാങ്ങുമ്പോള്‍ അവന്‍ ജയിക്കുകയാണ് :)

  മറുപടിഇല്ലാതാക്കൂ
 5. ജയിയ്ക്കുക മാത്രമല്ല ജയിപ്പിയ്ക്കുക കൂടിയാണ് ജോ....

  മറുപടിഇല്ലാതാക്കൂ
 6. അപ്പോള്‍ ഇവിടെ ആരും തോല്‍ക്കുന്നില്ല..
  എല്ലാവരും ജയിക്കുന്നതേ ഉള്ളൂ

  മറുപടിഇല്ലാതാക്കൂ
 7. കുറച്ചു ദിവസങ്ങള്‍ ആയി ഞാന്‍ പോസ്റ്സ് വായിച്ചിട്ട് ....കൊള്ളാം എല്ലാം നന്നായ്യിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ