2010, ജനുവരി 9, ശനിയാഴ്‌ച
നീലനദി
മലമുകളിലേയ്ക്കൊഴുകി
മൃതിയടയുന്ന വെറുമൊരു നീലനദി
ആഴമില്ലെന്ന പഴി കേട്ട്
പരപ്പില്ലെന്ന കുറ്റം കേട്ട്
പതിഞ്ഞ് മുറിഞ്ഞൊഴുകുന്ന
വെറും നീലനദി
മലമുകളില്‍ നിന്നുത്ഭവിച്ച്
മുകളിലേയ്ക്ക് തന്നെ ഒഴുകാന്‍
വൃഥാ ശ്രമിക്കുന്ന
ചെറുവേനലില്‍ വറ്റിവരളുന്ന
വെറുമൊരു നീല നീര്‍ച്ചാല്‍
പച്ചയാവാന്‍ കൊതിച്ചിട്ടെന്ത്
മദിച്ചു തുള്ളിയൊഴുകാന്‍ കൊതിച്ചിട്ടെന്ത്
കടല്‍ ഗാഡനീലിമയാല്‍ മുഖം മറച്ച്
അപരിചിതത്വം നടിയ്ക്കുന്നു
പാതിവഴികളില്‍ സ്വപ്നങ്ങളഴിച്ചുവച്ച്
മലമുകളിലെത്തി താഴേയ്ക്കൊഴുകി
വീണ്ടുമൊരുത്ഭവമാകാനാണ് കൊതി
വീണ്ടും പച്ചനിറത്തില്‍ ഒഴുകാന്‍
മോഹങ്ങള്‍ ഉള്ളില്‍ വരണ്ട് വിള്ളുന്നു
സ്വപ്ന ഭംഗങ്ങളുടെ രാസമാലിന്യം
ഒഴുകിച്ചേര്‍ന്ന് നുരയും പതയുമൊടുങ്ങാതെ
കല്ലിലും മുള്ളിലും ഒഴുകി,
കൊണ്ടുകോറി മുറിഞ്ഞ്,
നീലിച്ച് നീലിച്ച്,
ഉടല്‍ വേച്ചുവീഴുന്നു.....
മുകളിലേയ്ക്കെത്തില്ല,
ഒരു കുതിപ്പില്‍ കിതച്ചുപോകുന്നു,
ചോരവറ്റിയ ഒരു നേര്‍ത്ത,
നീലഞരന്പുപോല്‍,
പിടഞ്ഞ് മൃതി പൂകുന്നു....
രക്തഗന്ധം വമിയ്ക്കുന്ന,
വെറുമൊരു സ്വപ്നഭംഗം പോലെ.....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
രക്തഗന്ധം വമിയ്ക്കുന്ന,
മറുപടിഇല്ലാതാക്കൂവെറുമൊരു സ്വപ്നഭംഗം പോലെ.....
സിജി,
മറുപടിഇല്ലാതാക്കൂതിരിച്ചറിവുകളാണ് ജീവിതത്തെ പിടിച്ചു നിര്‍ത്തുന്നതെന്ന് മറക്കണ്ട.
ആഴമില്ലെന്ന പഴി കേട്ട്...
മറുപടിഇല്ലാതാക്കൂപരപ്പില്ലെന്ന കുറ്റം കേട്ട് ...
:(
നല്ല അർത്ഥതലങ്ങളുള്ള വരികൾ ....ഇഷ്ടായി...
മറുപടിഇല്ലാതാക്കൂകൊള്ളാം...
മറുപടിഇല്ലാതാക്കൂnannaairikkunnu...
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്. ഇനിയും എഴുതൂ..
മറുപടിഇല്ലാതാക്കൂനദികള്, ഒഴുകാന്‍ സ്വയം തീരുമാനിക്കുന്നതല്ലല്ലൊ കൂട്ടുകാരീ...ഒഴുകുക...നാമൊഴുകുമ്പോള്‍ ആരൊക്കെയോ നമുക്കുചുറ്റുമുണ്ടെന്നറിയുക!
മറുപടിഇല്ലാതാക്കൂ