അന്നും അങ്ങനെ തന്നെ
സ്വപ്നങ്ങള്‍ പിച്ചിച്ചീന്തുന്പോള്‍
നേര്‍ത്ത ഇരുട്ടായിരുന്നു മറ
ഇന്നും അതങ്ങനെ
ഇവിടെയിപ്പോള്‍ നേര്‍ത്തൊരു
പ്രകാശരേണുവുണ്ട്
മറ്റെല്ലാം മാറ്റങ്ങളില്ലാതെ......
ക്രമേണ ഇരുണ്ടുപോകാവുന്ന
ഒരു കൊച്ചു പ്രകാശ രേണു
ചിലപ്പോള്‍ നെറുകയിലെടുത്തുവച്ച്
സിന്ദൂരമാക്കാവുന്ന
മറ്റുചിലപ്പോള്‍
ഉള്ളിലൊരു ചോരപൊടിയുന്ന
ഓര്‍മ്മയാക്കാവുന്ന
ഒരു കുഞ്ഞു രേണു
ഒരു ചെറു ചാറ്റല്‍ മഴയില്‍
അലിഞ്ഞലിഞ്ഞില്ലാതായേക്കാം
അതുമല്ല, ചിലപ്പോള്‍
ഒരു കൊടുങ്കാറ്റിന്റെ രൂപമെടുത്ത്
മുടിയഴിച്ചിട്ടാര്‍ത്ത്
പേടിപ്പിക്കയുമാകാം.....
ഒരിട മണ്ണിലേയ്ക്കു വീണ്
നീറി നീറി തീയ്യായി
ആര്‍ത്തിയേറി കാലിലേയ്ക്കിഴഞ്ഞുകയറി
ചെന്നിറമാര്‍ന്ന് മുറുകെ പുണര്‍ന്ന്
മെല്ലെ ആത്മാവിലേയ്ക്കാവാഹിച്ച്
പഞ്ചഭൂതത്തിലലിയിക്കാനുമാവാം......
എങ്കിലും കൈത്തലത്തില്‍
ഇറുകെപ്പിടിക്കുകയാണ്......
ഉള്ളു പൊള്ളിനീറ്റല്‍ പടരുന്പൊഴും
സൂക്ഷിച്ചുവയ്ക്കുകയാണ്.......
മറ്റൊരു കൈ വന്നു നീളുന്നതുവരെ...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഎങ്കിലും കൈത്തലത്തില്‍
മറുപടിഇല്ലാതാക്കൂഇറുകെപ്പിടിക്കുകയാണ്......
ഉള്ളു പൊള്ളിനീറ്റല്‍ പടരുന്പൊഴും
സൂക്ഷിച്ചുവയ്ക്കുകയാണ്.......
മറ്റൊരു കൈ വന്നു നീളുന്നതുവരെ...
hey !!!!!!! really good one siji ..
മറുപടിഇല്ലാതാക്കൂgreat !
i can feel each n' every line except last line...
കൊള്ളാം...
മറുപടിഇല്ലാതാക്കൂഎങ്കിലും കൈത്തലത്തില്‍
ഇറുകെപ്പിടിക്കുകയാണ്......
ഉള്ളു പൊള്ളിനീറ്റല്‍ പടരുന്പൊഴും
സൂക്ഷിച്ചുവയ്ക്കുകയാണ്.......
മറ്റൊരു കൈ വന്നു നീളുന്നതുവരെ...
www.tomskonumadam.blogspot.com
നോവിന്റെ വഴിയിലെ വെയില്‍ വെട്ടങ്ങള്‍ മനോഹരം ആശംസകള്‍
മറുപടിഇല്ലാതാക്കൂ